മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദിവ്യ പിള്ള. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുയും ചെയ്തു. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ ഇപ്പോൾ കള സിനമയെക്കുറിച്ച് പറയുകയാണ് താരം.
കള ചെയ്യുമ്പോൾ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു. പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ഇത് നിന്റെ തൊഴിലാണ്, അതിനെ അങ്ങിനെ മാത്രം സമീപിച്ചാൽ മതി. സങ്കടവും ദേഷ്യവും സ്‌നേഹവും എല്ലാം പോലെ ഒരു വികാരമാണ് ഇതും. സിനിമയ്ക്ക് വേണ്ടി അതെല്ലാം എങ്ങിനെയാണോ ചെയ്യുന്നത് അത് പോലെ തന്നെയാണ് ഇതും എന്ന് അദ്ദേഹം പറഞ്ഞു.
എന്നാലും ഷൂട്ട് ചെയ്യുന്നത് വരെ എനിക്ക് ആ രംഗം ചെയ്യുന്നതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു. എല്ലാ ദിവസവും സെറ്റിലെത്തി ചോദിയ്ക്കും ഇന്നാണോ അത് ഷൂട്ട് ചെയ്യുന്നത് എന്ന്. പക്ഷെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ആ ടെൻഷൻ പോയി. എല്ലാം വളരെ ടെക്‌നിക്കലാണ്. ക്യാമറയ്ക്ക് അനുസരിച്ച് നമ്മൾ നീങ്ങുന്നതേയുള്ളൂ. സത്യത്തിൽ കാണുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് വിജയിക്കണം. ആ രംഗം ടെക്‌നിക്കലി നല്ലതാക്കേണ്ട ശ്രദ്ധയിൽ മറ്റ് ഫീലിങ്‌സുകൾക്ക് ഒന്നും അവിടെ സ്ഥാനം ഉണ്ടാവില്ല