മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യ എം. നായര്‍. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രമാണ് ഭീമന്റെ വഴി.
വ്യത്യസ്തമായ പ്രമേയം കൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതും. എന്നാൽ ഇപ്പോൾ ചിത്രത്തില്‍ കൗണ്‍സിലര്‍ റീത്തയെ അവതരിപ്പിച്ച ദിവ്യ എം. നായര്‍ ചിത്രത്തിലെ തന്റെ അനുഭവം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിളുടെ തുറന്ന് പറയുകയാണ്.
‘റീത്ത സ്‌കൂട്ടറോടിക്കുന്ന സ്ത്രീയാണ്. എനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ല. കുഞ്ചാക്കോ ബോബനെ പിന്നിലിരുത്തി സ്‌കൂട്ടറോടിക്കുന്ന ഒരു രംഗമുണ്ട്. അത് പക്ഷേ സിനിമയിലില്ല. ചാക്കോച്ചനെ പിറകിലിരുത്തി വണ്ടിയോടിക്കാന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. നായകനാണല്ലോ അദ്ദേഹം. ഞാന്‍ പറഞ്ഞു ചാക്കോച്ചന്‍ ഓടിക്കട്ടെ, ഞാന്‍ പിന്നിലിരിക്കാം. ബിനു പപ്പുവിനെ പിന്നിലിരുത്തി ഓടിക്കുന്ന രംഗം ഞാന്‍ ചെയ്തോളാം എന്ന്. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു പറ്റില്ലെന്ന്.
‘എഴുതുന്ന ആളുടെ മനസ് പോലിരിക്കും സ്ത്രീകള്‍ക്ക് എവിടെ സ്ഥാനം കൊടുക്കണമെന്ന്. ചെമ്പന്‍ ചേട്ടന്‍ സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണെന്നാണ് എനിക്ക് മനസിലായത്. അദ്ദേഹം കണ്ടുവന്ന സ്ത്രീകളെല്ലാം ശക്തരായവരാണ്. അതേ രീതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കണമെന്ന് ആഗ്രഹവുമുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ളവരാണ് ഇതിലെ സ്ത്രീകളെല്ലാം തന്നെ. സംവിധായകന്‍ അഷ്റഫിക്കയെപ്പറ്റി പറയുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിലനില്പ് വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്,’ ദിവ്യ കൂട്ടിച്ചേര്‍ത്തു.