നമ്മളെല്ലാം മുറിവേറ്റവരാണ്; ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്: ഭാവന

Malayalilife
topbanner
നമ്മളെല്ലാം മുറിവേറ്റവരാണ്; ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്: ഭാവന

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. കുടുംബസമേതം ബാംഗ്ലൂരിലാണ് ഇപ്പോള്‍ നടിയുള്ളത്. ഭാവനയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

  ഭാവന ഇൻസ്റ്റഗ്രാമിൽ സുഹൃത്തും നടിയുമായ മഞ്ജുവാര്യർ പകർത്തിയ തന്റെ ചിത്രമാണ് പങ്കുവെച്ചത്. നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത് എന്ന ഏർണസ്റ്റ് ഹെമിംവേയുടെ വാക്കുകൾ കുറിച്ചു കൊണ്ടാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അവസാനമായി റിലീസ് ചെയ്ത ഭാവനയുടെ സിനിമ ഭജരംഗി 2വാണ്.  ചിന്മിനികി എന്ന കഥാപാത്രത്തെയാണ് കന്നട ഭാഷയിൽ റിലീസ് ചെയ്ത ചിത്രത്തിൽ ഭാവന അവതരിപ്പിച്ചത്.  കന്നട സിനിമയിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാവന സജീവമായി പ്രവർത്തിക്കുന്നത്. അടുത്തിടെ മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണവും ഭാവന വ്യക്തമാക്കിയിരുന്നു. 

Actress bhavana new pic with manju warrier

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES