Latest News

എനിക്കുമുണ്ടായിരുന്നു തീവ്രമായ ഒരു പ്രണയം; പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു; അനഘ മരുതോര

Malayalilife
എനിക്കുമുണ്ടായിരുന്നു തീവ്രമായ ഒരു പ്രണയം; പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു;  അനഘ മരുതോര

ലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്. നടി അനഘ മരുതോര അവതരിപ്പിച്ച റേച്ചല്‍ എന്ന കഥാപാത്രം ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. വളരെ ബോള്‍ഡായ അതേസമയം പലതരം ട്രോമയിലൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു റേച്ചലിന്റേത്. എന്നാൽ  ഇപ്പോള്‍ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൂടി തുറന്ന് പറയുകയാണ് അനഘ. 

അനഘയുടെ വാക്കുകള്‍ ഇങ്ങനെ, 

പലര്‍ക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാന്‍. അത്തരത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു തീവ്ര പ്രണയം പലര്‍ക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി. അമല്‍ സാര്‍ കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ പേഴ്സണലി ആ കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് സര്‍ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.

ഭീഷ്മ പര്‍വ്വത്തിന്റെ കഥ ബ്രീഫായി അമല്‍സര്‍ പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തന്നു. റേച്ചലിന്റെ കാര്യത്തില്‍ ട്രോമ ആണെങ്കിലും റൊമാന്‍സ് ആണെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി. കാരണം ഞാന്‍ അത്തരം അവസ്ഥകളിലൂടെയൊക്കെ എന്റെ ലൈഫില്‍ എപ്പോഴൊക്കെയോ പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്.

പിന്നെ അഭിനയിക്കുന്ന സമയത്താണെങ്കില്‍ അമല്‍ സാര്‍ ഒരുപാട് ഫ്രീഡം തരും. അങ്ങനെ നടക്കണം, ഇങ്ങനെ നടക്കണം ഇങ്ങനെ ചെയ്യണം എന്നൊന്നും അദ്ദേഹം പറയില്ല. സിറ്റുവേഷന്‍ വളരെ ഡീറ്റെയില്‍ ആയി എക്സ്പ്ലൈന്‍ ചെയ്യും. സീനിന്റെ ഇമോഷന്‍സ് പറയും. സാറിന് വേണ്ട രീതിയില്‍ കിട്ടുന്നതുവരെ സീന്‍ ഇംപ്രവൈസ് ചെയ്യും. അതുകൊണ്ട് തന്നെ ഷൂട്ട് വളരെ കംഫര്‍ട്ടായിരുന്നു

ഭീഷ്മ പര്‍വ്വം ആളുകള്‍ സ്വീകരിച്ചതില്‍ ഭയങ്കര എക്സൈറ്റഡാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടിലുള്ളവരും ഉള്‍പ്പെടെ എല്ലാവരും ഹാപ്പിയാണെന്നും അനഘ പയുന്നു. അത് കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്. മാത്രമല്ല പണ്ടത്തേക്കാള്‍ ഇപ്പോള്‍ പുറത്തുപോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. റേച്ചലിനെ എല്ലാവര്‍ക്കും ഇഷ്ടമായി എന്നാണ് മനസിലാക്കുന്നത്.

Actress anagham maruthora words about relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES