Latest News

വളരെ സിമ്പിളായി സംസാരിക്കുന്ന ഒരാളാണ് ലാലേട്ടൻ; അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് വലിയൊരു അനുഭവമായിരുന്നു; മനസ്സ് തുറന്ന് അദിതി രവി

Malayalilife
വളരെ സിമ്പിളായി സംസാരിക്കുന്ന ഒരാളാണ് ലാലേട്ടൻ; അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് വലിയൊരു അനുഭവമായിരുന്നു; മനസ്സ് തുറന്ന് അദിതി രവി

മലയാള സിനിമ പ്രേമികൾക്ക് ഇടയിലേക്ക് ചുവട് വച്ച യുവ നായികയാണ് അദിതി രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകർക്ക് ഇടയിൽ സജീവമാണ്. എന്നാൽ അദിതിയുടെ ഒടുവിലായി പുറത്തെത്തിയ ചിത്രമായിരുന്നു ട്വല്‍ത്ത് മാന്‍.   ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലേക്ക് കോവിഡ് സമയത്ത് വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ തന്നെ ജീത്തു ജോസഫ് വിളിച്ചതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ താരം പറയുകയാണ്.

ഒരു കുഞ്ഞ് സിനിമ ചെയ്യാമെന്നാണ് ജീത്തു സാര്‍ പറഞ്ഞത്. കുഞ്ഞ് ചിത്രമാണെങ്കിലും ഒപ്പം അഭിനയിക്കുന്നവരെ കുറിച്ചൊക്കെ പറഞ്ഞു. എന്നാല്‍ ഇതൊരു വലിയ സിനിമയാണെന്നും അതിന് കാരണം നായകന്‍ മോഹന്‍ലാല്‍ ആണെന്നും കൂടി കേട്ടപ്പോള്‍ വലിയ സന്തോഷമായി.-അദിതി പറഞ്ഞു.

വളരെ സിമ്പിളായി സംസാരിക്കുന്ന, എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ലാലേട്ടന്‍. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് വലിയൊരു അനുഭവമായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ ഇന്നസെന്റ് ചേട്ടനെപോലെ കര്‍ത്താവിന് ഒരു കുരിശുമാത്രമേ ചുമക്കേണ്ടി വന്നുള്ളൂ, എനിക്ക് 11 കുരിശാണല്ലോ എന്ന അവസ്ഥയായിരുന്നു ജീത്തു സാറിന്.- അദിതി പറഞ്ഞു.

Actress aditi ravi words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES