തെന്നിന്ത്യയിലെ ശ്രദ്ധേയയായ താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. എല്ലാവരെയും പോലെ തന്നെ രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുമ്പോള്‍ സിനിമ താരങ്ങളും ഏറെ സമ്മർദ്ദത്തിലാണ്. എന്നാല്‍ പലപ്പോഴും അവരുടെ മാനസികാവസ്ത ജനങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ തന്നെ വളരെ സ്വാഭാവികമായി കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ അത് ചെയ്യാത്തവരുമായി താരതമ്യം ചെയ്യുന്നത് പതിവാണ്. ഇതെല്ലാം കാരണം താരങ്ങള്‍ ഒരു പ്രത്യേക സമ്മര്‍ദ്ദത്തിലൂടെയാണ് കൊവിഡ് സമയത്ത് കടന്ന് പോകുന്നതെന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ.
താരത്തിന്റെ വാക്കുകള്‍:
കൊവിഡ് സമയത്ത് താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക തരം സമ്മര്‍ദ്ദമാണുള്ളത്. പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ എന്തിനാണ് ഞാന്‍ അത് എല്ലാവരെയും അറിയിക്കുന്നത്്. പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്. സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല.’