Latest News

വീട്ടുകാര്‍ നോക്കുമ്പോൾ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു അവര്‍ കരുതിയത്; ഗര്‍ഭകാലത്തേയും പ്രസവ ശേഷവുമുള്ള വിഷാദത്തെ കുറിച്ച് വെളിപ്പെടുത്തി സാന്ദ്ര തോമസ്

Malayalilife
വീട്ടുകാര്‍ നോക്കുമ്പോൾ  ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു അവര്‍ കരുതിയത്; ഗര്‍ഭകാലത്തേയും  പ്രസവ ശേഷവുമുള്ള  വിഷാദത്തെ കുറിച്ച് വെളിപ്പെടുത്തി സാന്ദ്ര തോമസ്

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയായ നടിയും നിർമ്മാതാവും കൂടിയാണ് സാന്ദ്ര തോമസ്. ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം കൂടിയാണ് സാന്ദ്ര. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്ദ്ര ഇരട്ടക്കുട്ടികളായ ഉമ്മുകുല്സുവിൻ്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ മാതൃദിനത്തോടനുബന്ധിച്ച് താരം ഗര്ഭകാലത്ത്  നേരിട്ട ഡിപ്രഷനും അവ എങ്ങനെ തരണം ചെയ്തു എന്നും തുറന്ന് പറയുകയാണ് താരം. 

ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ശേഷവും ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയി. എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുള്ളവര്‍ക്ക് ഇത് മനസിലായില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേഷ്യം വരുക സങ്കടപ്പെടുക ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്‌ബോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു അവര്‍ കരുതിയത്.

ഇരട്ടക്കുട്ടികളായിരുന്നതുകൊണ്ട് തന്നെ ആ സമയത്ത് ശരീരഭാരം വല്ലാതെ കൂടിയിരുന്നു. എന്നാല്‍ ആ ഘട്ടം താനൊറ്റയ്ക്കാണ് തരണം ചെയ്തത്. കേട്ടാല്‍ നിസാരമെന്ന് തോന്നാം ആ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ കാണുമായിരുന്നു. വല്ലാത്തൊരു റിലീഫ് എനിക്ക് അതില്‍ നിന്ന് ലഭിച്ചിരുന്നു. വായനയും എന്നെ സഹായിച്ചിരുന്നു. അങ്ങനെ എന്റെ മനസ്സിനെ തിരിച്ച് വിടാനായി ശ്രമിച്ചു. സാന്ദ്രയ്ക്ക് ഇത് നേരിടാന്‍ പറ്റുമെന്ന് പറഞ്ഞ് ധൈര്യം തന്ന എന്റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല.

Actress Sandra thomas words about depression in pregnancy time

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES