മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. എന്നാൽ ഇപ്പോൾ ബിജുമേനോനെക്കുറിച്ച് സംയുക്ത നടത്തിയ വെളിപ്പെടുത്തലുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബിജുവേട്ടൻ കഴിക്കും കഴിച്ചോട്ടെ, എനിക്ക് അതിനെപ്പറ്റി സംസാരിക്കുന്നതേ ഇഷ്ടമല്ല, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ, ജോലി കഴിഞ്ഞുവരുന്നത് നല്ല സമ്മർദ്ദത്തിലായിരിക്കും, ഒന്നു റിലാക്സ് ചെയ്യാൻ തോന്നില്ലേ ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും റിലാക്സേഷൻ. ചിലർക്ക് മദ്യമാണ് റിലാക്സേഷനെന്ന് സംയുക്ത പറഞ്ഞു.
മലയാള സിനിമയിലെ പ്രണയ ജോഡികളില്‍ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ല്‍ ആയിരുന്നു ഇരുവര്‍ക്കുമിടയില്‍ ഏക മകന്‍ ദക്ഷ് ധാര്‍മിക്ക് പിറന്നത്.