നടി സംയുക്തയെയും സുഹൃത്തുക്കളെയും പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമം. തെന്നിന്ത്യന്‍ താരം സംയുക്തയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. സംഭവവുമായുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് നടി സഹായം സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ്.
കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സംയുക്ത പറഞ്ഞു. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ കാരണമൊന്നും കൂടാതെ ഇവര്‍ സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സംയുക്ത വെളിപ്പെടുത്തിയത്. സംയുക്ത ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത് ബെംഗളൂരു സിറ്റി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ടാഗ് ചെയ്തു കൊണ്ടാണ്.
' ഇന്ന് നാം ചെയ്യുന്ന കാര്യങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി പ്രതിഫലിക്കുന്നത്. അഗാര തടാകത്തില്‍ ഞങ്ങളെ കവിത റെഡ്ഡി അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു lBlrCityPolice @CPBlrപൊലീസ് ഇതിന് സാക്ഷികളായിരുന്നു. ഇതിന് തെളിവായി നിരവധി വീഡിയോകളുമുണ്ട് . ഇത് പരിശോധിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. #thisisWrong എന്ന ഹാഷ് ടാഗിനൊപ്പം സംയുക്ത പോസ്റ്റ് ചെയ്തു.