Latest News

ദി പ്രീസ്റ്റ് കുടുംബ പ്രേക്ഷകരെ തിയറ്ററിലെത്തിച്ച സിനിമ; കുറിപ്പ് പങ്കുവച്ച് മഞ്ജു വാര്യർ

Malayalilife
 ദി പ്രീസ്റ്റ് കുടുംബ പ്രേക്ഷകരെ തിയറ്ററിലെത്തിച്ച സിനിമ; കുറിപ്പ് പങ്കുവച്ച് മഞ്ജു വാര്യർ

ലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇപ്പോൾ ദി പ്രീസ്റ്റ് കുടുംബ പ്രേക്ഷകരെ തിയറ്ററിലെത്തിച്ച സിനിമയെന്ന് എന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. 

‘ദി പ്രീസ്റ്റ് എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്്തിരിന്നു. എല്ലാ ഭാഗത്തുനിന്നും വളരെ സന്തോഷം തരുന്ന പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ എനിക്ക് വളരെ സന്തോഷമുള്ള രണ്ട കാര്യങ്ങളുണ്ട്. ഒന്ന് മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. അതിനേക്കാള്‍ ഒക്കെ ഏറെ സന്തോഷം ദി പ്രീസ്റ്റ് കാണാന്‍ കുടുംബ പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നു എന്നുള്ളതാണ്. വീണ്ടും കുടുംബ പ്രേക്ഷകരെ തിയറ്ററിലെത്തിക്കാന്‍ സാധിച്ച ഒരു സിനിമയായി പ്രീസ്്റ്റ് എന്ന് അറിഞ്ഞപ്പോഴും, അതിന്റെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. തിയറ്ററില്‍ വന്ന് സിനിമ കണ്ട എല്ലാവര്‍ക്കും നന്ദി. ഇനി വരാനിരിക്കുന്നവരോട് തീര്‍ച്ചയായും തിയറ്ററില്‍ തന്നെ വന്ന് സിനിമ കാണണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ‘

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ എന്ന സവിശേഷതയു  പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ഉണ്ട്.  ജോഫീന്‍ ടി ചാക്കോയാണ് ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും അണിനിരന്നു.  സംഗീത സംവിധാനം  രാഹുല്‍ രാജാണ്. ചിത്രം നിര്‍മ്മിച്ചത് ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ്.

Actress Manju warrier note about movie priest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES