മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
അടുത്തിടെയാണ് താരത്തിന്റെ പുതിയ ലുക്ക് വൈറൽ ആയിരുന്നു. മഞ്ജു വാര്യർ ആരാധകർക്ക് മുമ്പിൽ വെളുത്ത ഷർട്ടും, കറുത്ത സ്കേർട്ടുമിട്ട് വമ്പൻ മേക്കോവറിലാണ് എത്തിയത്. ക്ഷണ നേരം കൊണ്ട് ആണ് ചിത്രം വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ലക്ഷ്മി എന്ന അമ്മൂമ്മയും അതേ ലുക്കിൽ പങ്കുവച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിൽ മഞ്ജു വാര്യർ ലക്ഷ്മി അമ്മൂമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരം ചിത്രത്തിന് നൽകിയ കാപ്ക്ഷൻ തനിക്ക് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്നാണ്.
ചതുർമുഖം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയുമ ചേർന്നാണ്. മഞ്ജുവിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ സണ്ണി വെയ്നാണ് എത്തുന്നത്. അതിന് പുറമെ ചിത്രത്തിൽ പ്രധാന വേഷം ശ്യാമ പ്രസാദ്, അലൻസിയർ എന്നിവരും ചെയ്യുന്നുണ്ട്. ആദ്യമായി മഞ്ജു വാര്യരുടെ 25 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അഭിനയിക്കുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ചതുർമുഖം ദി പ്രീസ്റ്റിന് മുമ്പാണ് ചിത്രീകരിച്ചത്.