മലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷൻ ആഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം സ്വന്തമാക്കിയ മിടുക്കി പെൺകുട്ടി ഇന്ന് കേരളക്കരയുടെ ആരാധനാപാത്രവുമാണ്.
എല്ലാവരെയും പോലെ തന്നെ മഞ്ജുവിന് 'അമ്മ എന്നത് ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഘടകമാണ്. ജീവിതത്തിലെ എല്ലാ 'പ്രതിസന്ധി ഘട്ടത്തിലും മഞ്ജുവിന് കൂട്ടായി 'അമ്മ തന്നെയായിരുന്നു ഉണ്ടായിരുന്നതും. മഞ്ജുവിനെക്കാൾ രണ്ടിരട്ടി സ്ട്രോങ്ങാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ നമ്പ്യാർ. ക്യാൻസറിനെ മനക്കരുത്തുകൊണ്ട് നേരിട്ട ഗിരിജയുടെ കഥ പലപ്പോഴും സോഷ്യൽ മീഡിയയിലെ താരമാണ്. എന്നും ഏവർക്കും ഒരു മാതൃക കൂടിയാണ് ഗിരിജയുടെ ജീവിതം എന്ന് പറയുന്നത്.
2000 ൽ, മഞ്ജുവിനെ പ്രസവിച്ച സമയത്താണ് ഗിരിജയെ കാൻസർ വരിഞ്ഞു മുറുക്കിയത്. എന്നാൽ അത് വളരെ സീരിസായി അന്ന് ഗിരിജ കണ്ടില്ല. മോളുടെ ചോറൂണും മറ്റുമായി സർജറി കുറെ നീട്ടികൊണ്ട് പോവുകയും ചെയ്തു. പിന്നെ എന്തായാലും സർജറി ചെയ്യണം എന്ന നിർദ്ദേശപ്രകാരം സർജറി ചെയ്യുകയും ചെയ്തു. ആർസിസിയിൽ ആയിരുന്നു അന്ന് ഗിരിജയുടെ ചികിത്സ.
ഇത്തരമൊരു അസുഖം വരും എന്ന വിചാരംഉണ്ടായിരുന്നില്ല . കീമോ ചെയ്തു, അവിടെ വച്ച് കുറെ അധികം സുഹൃത്തുക്കളെയും ലഭിച്ചു. കീമോ ചെയ്യാൻ പോകുമ്പോൾ തങ്ങൾ പരസ്പരം വിളിക്കാറുണ്ടായിരുന്നു, അങ്ങനെ ഒരിക്കൽ കീമോ ചെയ്യാൻ പോയപ്പോൾ ഒരു സുഹൃത്തിന്റെ ഭർത്താവാണു ഫോൺ എടുത്തത്. എന്നാൽ അവർ മരിച്ചു പോയി എന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ഒരുപാട് ദുഃഖം തോന്നി. ഇതേ അവസ്ഥ തന്നെ ആയിരുന്നു മറ്റൊരു സുഹൃത്തിന്റെ കാര്യത്തിലും ഉണ്ടായത്. സുഹൃത്തുക്കൾ മരിച്ചു പോയി എന്ന് കേട്ടപ്പോഴാണ് അസുഖത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. അപ്പോൾ ഞാനും മരണപ്പെട്ടു പോകുമോ എന്ന പേടി ആയിരുന്നു പിന്നീട് ഗിരിജയെ അലട്ടിയിരുന്നതും. എന്നാൽ എല്ലായിപ്പോഴും 'അമ്മ തന്നെയായിരുന്നു ഗിരിജയ്ക്ക് കൈത്താങ്ങായി മാറിയതും. സ്വപ്നങ്ങൾ പിന്തുടരാൻ പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചുകൊണ്ട് കഥകളിയിൽ ഗിരിജ അരങ്ങേറ്റം കുറിച്ചതും എല്ലാം തന്നെ വാർത്തയായിരുന്നു. വര്ഷങ്ങളായി ഇവർ മോഹിനിയാട്ടവും അഭ്യസിച്ചു വരുന്നു .
അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.