Latest News

മഞ്ജു വാര്യറിന് വെല്ലുവിളിയായി കുട്ടി തെന്നൽ; വീഡിയോ വൈറൽ

Malayalilife
മഞ്ജു വാര്യറിന് വെല്ലുവിളിയായി കുട്ടി തെന്നൽ;  വീഡിയോ വൈറൽ

ലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സംഗീതത്തിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ഏത് തരം വേഷവും കൈകാര്യം ചെയ്യും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായാണ് മഞ്ജു വീണ്ടും വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ മഞ്ജുവിന്റെ കിം കിം ചലഞ്ചുമായി കുട്ടി തെന്നൽ രംഗത്ത് എത്തിയിരിക്കുകയാണ്.

ടിക്‌ ടോക്‌ വീഡിയോകളിലൂടെ ശ്രദ്ധേയയായ കൊച്ചു മിടുക്കി കുട്ടി തെന്നൽ. സൂഫിയും സുജാതയും സിനിമയിൽ സുജാതയുടെ മനോഹരമായ നൃത്തചുവടുകളുമായി കൊച്ചു തെന്നൽ എത്തിയത് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അഭിനയ മോഹം തന്നിൽ ഉണ്ടെന്ന് തെന്നൽ ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. 

ഫോറൻസിക് എന്ന സിനിമയിലും തെന്നൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നടി മഞ്ജു വാരിയർ കിം കിം ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതോദ്പാമ്മ തന്ന മഞ്ജു കിം കിം ചലഞ്ചായി വയ്ക്കുകയും ചെയ്തു.   ഈ ഡാൻസ് ചലഞ്ചായി തെന്നൽ ഏറ്റെടുത്തിരിക്കുകയാണ് കുട്ടി താരം.   തെന്നലിന്റെ   ഡാൻസ് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  

Actress Manju warrier dance challenge accepted by kutti thennal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES