ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിയിരുന്നു; ഇഷ്‌ടപ്പെടാതെ ചെയ്ത കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി കെപിഎസി ലളിത

Malayalilife
ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിയിരുന്നു;  ഇഷ്‌ടപ്പെടാതെ ചെയ്ത കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി കെപിഎസി ലളിത

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ  നടിയാണ് കെപിഎസി ലളിത. നാടക രംഗത്തിലൂടെയാണ് ലളിത അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്നായിരുന്നു സിനിമയിലേക്ക് ഉള്ള താരത്തിന്റെ രംഗ പ്രവേശം. നിരവധി വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും  എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ  ഇഷ്ടപ്പെടാതെ ചെയ്ത ചിത്രത്തിനെ കുറിച്ച് മനസ് തുറന്ന് കെപിഎസി ലളിത.

1971-ൽ പുറത്തിറങ്ങിയ 'ശരശയ്യ' എന്ന സിനിമയിലെ കഥാപാത്രം ഇഷ്ടമല്ലാതെയാണ് ചെയ്തതെന്നാണ് താരം തുറന്ന് പറയുന്നത്. അത് സുകുമാരിയെ പോലെ ഒരു നടി ചെയ്യേണ്ട വേഷമായിരുന്നുവെന്നും ആത്മ സംത്യപ്തിയില്ലാതെയാണ് ആ ചിത്രം ചെയ്തത്. ഞാൻ എന്റെ സിനിമ ജീവിതത്തിൽ ഇഷ്ടമല്ലാതെ ചെയ്തത് ഒരു കഥാപാത്രമേയുള്ളൂ അത് 1971-ൽ പുറത്തിറങ്ങിയ 'ശരശയ്യ' എന്ന സിനിമയിലേതാണ്. 'ഗേളി'എന്ന മോഡേൺ കഥാപാത്രമായിരുന്നു അത്. ഞാൻ ചെയ്താൽ ശരിയാകുന്ന വേഷമല്ലായിരുന്നു. തീരെ മനസ്സില്ലാതെയാണ് ആ വേഷം സ്വീകരിച്ചത്.

സുകുമാരി ചേച്ചിയൊക്കെ ചെയ്‌താൽ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്. തോപ്പിൽ ഭാസി സാർ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, മധു, ഷീല, ജയഭാരതി തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.സത്യൻ മാഷിന്റെ അമ്മയായി പൊന്നമ്മ ചേച്ചി അഭിനയിച്ച ചിത്രം കൂടിയായിരുന്നു 'ശരശയ്യ- കെപിഎസി ലളിത പറഞ്ഞു. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് കെപിഎസി ലളിത. ലോക്ക് ഡൗണിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്.

Actress K P A C Lalitha satement about sarasayya movie character

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES