നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ നടക്കും.ഇന്നലെ രാത്രി കൊച്ചിയില്‍നിന്നെത്തിക്കുന്ന ശാന്തകുമാരി അമ്മയുടെ മൃതശരീരം വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ലാലിന്റെ മൂന്നാം വയസ്സില്‍,സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ സ്ഥലം വാങ്ങി നിര്‍മിച്ചതാണ് മുടവന്‍മുകളിലെ വീട്. ലാലിന്റെ ആദ്യചിത്രമായ 'തിരനോട്ട'ത്തിന്റെ ലൊേക്കഷനും ഈ വീടായിരുന്നു.
.
ലാലിന്റെ അച്ഛന്‍ കെ.വിശ്വനാഥന്‍ നായരും സഹോദരന്‍ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന ഈ വീട്ടുവളപ്പിലാകും അമ്മയ്ക്കും അന്ത്യവിശ്രമം. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടില്‍നിന്ന് എത്ര നിര്‍ബന്ധിച്ചാലും വരാന്‍ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താന്‍ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവം ലാല്‍ പങ്കുെവച്ചിട്ടുണ്ട്.
കൊച്ചി എളക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അമ്മയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി മമ്മൂട്ടി, ദിലീപ്,രമേഷ് പിഷാരടി, എംജി ശ്രീകുമാര്‍, ജി്ത്തുജോസഫ്, നിര്‍മാതാവ് ആന്റോ ജോസഫ്, ജോര്‍ജ്, ഹൈബി ഈഡന്‍ എംപി എന്നിവരടക്കം നിരവധി പേര്‍ കൊച്ചിയിലേ വീട്ടിലേക്ക് എത്തിയിരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്.
മക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹന്‍ലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.