Latest News

പുതിയ സാരഥിയെ സ്വന്തമാക്കി നടി ഭാവന; താരത്തിന്റെ പുതിയ സി ക്ലാസ് ബെൻസ് ചിത്രങ്ങൾ വൈറൽ

Malayalilife
പുതിയ സാരഥിയെ സ്വന്തമാക്കി നടി ഭാവന; താരത്തിന്റെ പുതിയ   സി ക്ലാസ് ബെൻസ് ചിത്രങ്ങൾ വൈറൽ

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.


 ഇനി പുത്തൻ സി ക്ലാസ് ബെൻസ് ആണ് ഭാവനക്ക് സഞ്ചരിക്കാൻ കൂട്ടായി എത്തിയിരിക്കുന്നത്.  ഭർത്താവ് നവീനൊപ്പമെത്തിയാണ് ഭാവന ബംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്‌സിൽ നിന്ന് ഇഷ്ടവാഹനം സ്വന്തമാക്കിയത്. ഭാവന തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം പങ്കുവെച്ചിരിക്കുകയാണ്. മെഴ്‌സിഡീസിന്റെ വലിയ ആരാധികയാണ് താനെന്നും ഈ സുന്ദരിയായ വാഹനം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഭാവന വെളിപ്പെടുത്തിയിരിക്കുകയാണ്.  കുടുംബം പോലെയാണ് അക്ഷയ മോട്ടോഴ്‌സ് ഉപയോക്താക്കളെ കണക്കാക്കുന്നതെന്ന് നവീനും പറഞ്ഞു. മെഴ്‌സിഡീസ് വാഹനങ്ങളിലെ മികച്ച മോഡലുകളിൽ ഒന്നാണ് സി ക്ലാസ് ബെൻസ്.

96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ഇതിന് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകർ വീണ്ടും ഏറ്റെടുത്തിയിരിക്കുകയാണ്  താരത്തിന്റെ പുതിയ സാരഥിയെ.

Actress Bhavana buy Mercedes Benz C Class

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES