Latest News

തങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്; എന്നാല്‍ പഠിക്കുന്ന സമയത്ത് ഒരു തവണ പോലും പരസ്പരം കണ്ടിട്ടില്ല; തുറന്ന് പറഞ്ഞ് നടി ആത്മീയ

Malayalilife
topbanner
തങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്; എന്നാല്‍ പഠിക്കുന്ന സമയത്ത് ഒരു തവണ പോലും പരസ്പരം കണ്ടിട്ടില്ല; തുറന്ന് പറഞ്ഞ് നടി  ആത്മീയ

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആത്മീയ. തുടര്ന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരങ്ങളും ലഭിച്ചിരുന്നു. അടുത്തിടെയാണ് നടി വിവാഹിതയായത്. മറൈന്‍ എന്‍ജിനീയറായ സനൂപ് ആണ് ആത്മീയയുടെ ജീവിത നായകൻ. വിവാഹ ചടങ്ങുകൾ കണ്ണൂരിൽ വച്ചാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാൻ ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോൾ  പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് ആത്മീയ രാജൻ.

തങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്. എന്നാല്‍ പഠിക്കുന്ന സമയത്ത് ഒരു തവണ പോലും പരസ്പരം കണ്ടിട്ടില്ല. സിനിമയിലെത്തിയ സമയത്ത് അപ്രതീക്ഷിതമായി സനൂപിന്റെ സന്ദേശം ലഭിക്കുന്നത്. പിന്നീട് പരിചയപ്പെടുന്നു സൗഹൃദത്തിലാകുന്നു. ആ സൗഹൃദം ഒടുവില്‍ വിവാഹത്തിലെത്തുകയുമായിരുന്നു. ഇരുവരും  കണ്ണൂര്‍ സ്വദേശികളാണ്.  മാംഗ്ലൂരിലാണ് ഇരുവരും ബിരുദം ചെയ്തത്.  പ്രണയം തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. എന്നാല്‍ തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പിന്നീട് സമ്മതം മൂളി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. വളരെ രഹസ്യമായാണ് വിവാഹ നിശ്ചയം നടത്തിയത്. നാട്ടുകാര്‍ പോലും തങ്ങളുടെ പ്രണയകഥ അറിഞ്ഞില്ലെന്നും ആത്മീയ പറയുന്നു.

 ആത്മീയ സിനിമയില്‍ വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. താരം ഇതിനോടകം തന്നെ  മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.  നടി നായികയായി ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലും എത്തി. കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരം ജോസഫിലെ അഭിനയത്തിന്  ആത്മീയയെ തേടിയെത്തി.

Actress Athmiya Rajan words about her wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES