Latest News

നഴ്‌സ് ആകേണ്ടിയിരുന്ന ഞാന്‍ നടിയായി; ചെറുപ്പം മുതല്‍ ആഗ്രഹിച്ച ഒരു സ്ഥലത്താണ് എത്തിയിരിക്കുന്നത്; ജീവിതം പറഞ്ഞ് അത്മിയ രാജന്‍

Malayalilife
നഴ്‌സ് ആകേണ്ടിയിരുന്ന ഞാന്‍ നടിയായി; ചെറുപ്പം മുതല്‍ ആഗ്രഹിച്ച ഒരു സ്ഥലത്താണ് എത്തിയിരിക്കുന്നത്; ജീവിതം പറഞ്ഞ് അത്മിയ രാജന്‍

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആത്മീയ. തുടര്ന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരങ്ങളും ലഭിച്ചിരുന്നു. അടുത്തിടെയാണ് നടിയുടെ പ്രണയ വിവാഹത്തെ കുറിച്ചുമെല്ലാം വാർത്തകളിൽ ഇടം നേടിയത്. എന്നാൽ ഇപ്പോൾ  തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. നഴ്‌സിങ് പഠിക്കാന്‍ പോയ കുട്ടി നടിയായി മാറിയതിനെ കുറിച്ചും ആത്മിയ വെളിപ്പെടുത്തുന്നു.

ബിഎസ്സി നഴ്‌സിങ് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കെത്തുന്നത്. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. അദ്ദേഹം സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. സിനിമ നടിയാകാന്‍ വേണ്ടി എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു കാര്യങ്ങളും ചെയ്തിട്ടില്ല. ചെറുപ്പം മുതല്‍ സിനിമ നടിയാകണമെന്നായിരുന്നു ആഗ്രഹം. വെറുതേ നിന്ന് പ്രാര്‍ഥിക്കുമായിരുന്നു. നക്ഷത്രം ഒക്കെ കാണുമ്പോള്‍ ഇങ്ങനെ നിന്ന് പ്രാര്‍ഥിച്ചിട്ടുണ്ട് സിനിമ നടിയാകണമേയെന്ന്. അല്ലാതെ വേറെ യാതൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല. സ്വപ്നം കണ്ടാല്‍ ആ പാഷന് പിറകെ പോകാന്‍ പറയുന്ന ഒരു കുടുംബം ഒന്നുമല്ല എന്റേത്. അവരൊന്ന് തീരുമാനിക്കും. നമ്മള്‍ അത് ചെയ്യും. അങ്ങനെയാണ്. പിന്നീട് എങ്ങനെയൊക്കെയോ സിനിമയിലെത്തി.

സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയെന്നറിഞ്ഞപ്പോള്‍ മമ്മി ആദ്യം പറഞ്ഞത് പോകാന്‍ പറ്റില്ല എന്നായിരുന്നു. എനിക്ക് അപ്പോള്‍ നല്ല വിഷമം ആയി. പക്ഷേ അച്ഛന്‍ ഭയങ്കര സപ്പോര്‍ട്ടാണ് ഇത്തരം കാര്യങ്ങളില്‍. പിന്നെ ഇതിലേക്ക് വന്ന് കഴിഞ്ഞപ്പോള്‍ എല്ലാവരും ഓക്കെയായി. ചെറുപ്പം മുതല്‍ ആഗ്രഹിച്ച ഒരു സ്ഥലത്താണ് എത്തിയിരിക്കുന്നത്. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്. നഴ്‌സ് ആയിരുന്നെങ്കില്‍ ഞാന്‍ ഒരു നല്ല നഴ്‌സ് ആയിരിക്കുമെന്ന്. പക്ഷേ ഞാന്‍ ആഗ്രഹിച്ച ഒരു മേഖലയില്‍ എത്തിയതുകൊണ്ട് ഇപ്പോള്‍ അതിനെപ്പറ്റിയൊന്നും ചിന്തിക്കാറില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്നപ്പോഴാണ് സനൂപിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ ഒരു കോളജിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. സിനിമ സനുവിനും ഇഷ്ടമാണ്. നല്ല സപ്പോര്‍ട്ടാണ് അദ്ദേഹം തരുന്നതും.

കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളാണ് അവിയല്‍ സിനിമ പറയുന്നത്. സിറാജുദ്ദീന്‍ നാസര്‍ ആണ് കൃഷ്ണനായി ചിത്രത്തിലെത്തുന്നത്. കൃഷ്ണന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. അവിയലിലെ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷന്‍ ആദ്യം ഉണ്ടായിരുന്നു. ജോസഫിലെ പോലത്തെ കഥാപാത്രമാകുമോ എന്നൊക്കെയായിരുന്നു സംശയം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നെ സമീപിക്കുമ്‌ബോള്‍ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞിരുന്നു. വന്ന് റഷസ് വന്ന് കണ്ടു നോക്കാന്‍ സംവിധായകന്‍ പറഞ്ഞു. കണ്ടപ്പോള്‍ കാണാന്‍ നല്ല രസം തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്കെത്തുന്നത്. ശരിക്കും എന്റെ കഥാപാത്രത്തിലൂടെയാണ് കൃഷ്ണന്റെ കഥ ചിത്രം പറയുന്നത് എന്നും ആത്മീയ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറയുന്നത്.

Actress athmiya rajan words about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES