Latest News

കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര്‍ പറഞ്ഞിട്ടുണ്ട്; അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്: അനുസിത്താര

Malayalilife
കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര്‍ പറഞ്ഞിട്ടുണ്ട്; അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്: അനുസിത്താര

ലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.  മലയാളത്തിലെ മുൻനിര നായികാ പദവിയിൽ ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ ആണ് താരം എത്തിയത്.  എന്നാൽ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ  ആണ് താരം ചേക്കേറിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും താരം ഏറെ സജീവയാണ്.  പ്രേക്ഷകർക്ക് അനുവിനെ താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ വലിയ ഇഷ്‌ടവുമാണ്. എ എംജി ശ്രീകുമാര്‍ അവതരാകരനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി  എത്തിയിരിക്കുകയാണ് താരം. എന്നാൽ  ചോദ്യോത്തരങ്ങള്‍ക്കിടയില്‍ കാവ്യ മാധവനുമായിട്ടുള്ള സാമ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര്‍ പറഞ്ഞിട്ടുണ്ട്. അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോള്‍ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്. അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്‌നേഹം കൊണ്ട് തോന്നുന്നതാവും.

എന്റെ ഇന്‍സ്റ്റാഗ്രാമിലടക്കം മിക്ക ഫോട്ടോസും എടുത്തത് ഭര്‍ത്താവായ വിഷ്ണുവേട്ടനാണ്. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ അതാണ്. ഒരു ഫോട്ടോയ്ക്ക് പോലും നില്‍ക്കാന്‍ മടിയുള്ള ആളാണ്. നല്ല ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു. ഫോട്ടോ എടുക്കാന്‍ നില്‍ക്കില്ല. കാരണം ചോദിക്കുമ്പോള്‍ മടി ആണെന്നാണ് പറയാറുള്ളത്. കല്യാണ ഫോട്ടോയില്‍ രണ്ടോ മൂന്നോ നല്ല ഫോട്ടോയെ ഉണ്ടാവുകയുള്ളു. അതിലും പകുതി മറച്ച് പിടിച്ചാണ് പുള്ളി നില്‍ക്കുന്നത്. വിഷ്ണുവേട്ടനുമായി അടി ഉണ്ടാവാറുണ്ട്. കാരണമൊന്നും വേണമെന്നില്ല


 

Actress Anusithara words about kavya madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES