മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന്സാധിച്ചു. എന്നാൽ ഇപ്പോൾ താരം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ 'ചെന്നൈയില്‍ വച്ച് പേരന്‍പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി മമ്മൂക്കയെ കണ്ടതെന്ന്' അനു പറയുന്നു. മമ്മൂക്കയുമായിട്ടുള്ള എന്നാല്‍ ആര്‍ക്കും അറിയാത്തൊരു കാര്യത്തെ കുറിച്ചും നടി വെളിപ്പെടുത്തി.
കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആ സീനിലുള്ള എല്ലാവരെയും വിളിച്ച് നമുക്ക് പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്കത് കണ്ട് അത്ഭുതമാണ് തോന്നിയത്. ഞാന്‍, ശ്രീവിദ്യ, പൊന്നമ്മച്ചേച്ചി, മമ്മൂക്ക എന്നിങ്ങനെ നാല് പേരുണ്ട്'.
ഇവര്‍ ആ സീന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എന്റെ ശ്രദ്ധ വേറെ എങ്ങോട്ടോ പോയി. ഞാന്‍ പുറകിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ 'എടീ പൊട്ടി നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത്' എന്ന് പറഞ്ഞ് മമ്മൂക്കയുടെ കൈയ്യില്‍ നിന്നും ചീത്ത കേട്ടു. അതുകഴിഞ്ഞ് ആ സിനിമ തീരുന്നത് വരെ എന്റെ ശ്രദ്ധ മറ്റെവിടെയും പോയിട്ടില്ലെന്ന് അനു പറയുന്നു.
മമ്മൂക്ക പറഞ്ഞത് ഒരു ചീത്തയായിട്ടല്ല എനിക്ക് തോന്നിയത്. അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടമെന്നും നടി വ്യക്തമാക്കി. അതേസമയം ഭര്‍ത്താവ് വിഷ്ണു ഒരു മോഹന്‍ലാല്‍ ആരാധകനാണോ എന്ന ചോദ്യവും വന്നിരുന്നു. 'പക്ഷേ വിഷ്ണുവേട്ടന്‍ ആരുടെയും ഫാന്‍ അല്ലെന്നാണ് അനുവിന്റെ മറുപടി.
എല്ലാ താരങ്ങളുടെയും സിനിമകള്‍ മിസ് ചെയ്യാതെ കാണുന്ന ഒരു സിനിമാ ഫാന്‍ ആണെന്ന് വേണമെങ്കില്‍ പറയാം'. ഞാന്‍ കാണാത്ത ഒരുപാട് സിനിമകള്‍ വിഷ്ണുവേട്ടന്‍ കണ്ടിട്ടുണ്ട്.