മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.
എന്നാൽ ഇപ്പോൾ നടി അഞ്ജു അരവിന്ദിന്റെ യൂട്യൂബ് വീഡിയോയ്ക്ക് താഴെ അസ്ലീല കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ‘സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.’ എന്നായിരുന്നു കമന്റ്. ഇതിന് ‘അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’ എന്നാണ് താരം മറുപടി കൊടുത്തത്.
അഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രീന്‍ ഷോട്ടും കമന്റിന് മറുപടി കൊടുത്ത ശേഷം പങ്കുവെച്ചു. താരം സംഭവം ഇന്‍സ്റ്റഗ്രാമില്‍ ‘കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്. നടിക്ക് പിന്തുണയുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.