Latest News

വെള്ള സാരിയിൽ അതീവ സുന്ദരിയായി അഹാന; താരത്തിന്റെ ക്രിസ്ത്യൻ ബ്രൈഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Malayalilife
 വെള്ള സാരിയിൽ അതീവ സുന്ദരിയായി അഹാന; താരത്തിന്റെ ക്രിസ്ത്യൻ ബ്രൈഡൽ ഫോട്ടോഷൂട്ട്  ചിത്രങ്ങൾ വൈറൽ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്.  ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സിന്ധു പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്റെ കുട്ടികളുടെ വിവാഹത്തിന് ഞാൻ എങ്ങനെ വസ്ത്രം ധരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. എന്നാൽ അഹാനയാകട്ടെ തന്റെ ക്രിസ്ത്യൻ ബ്രൈഡൽ ഫോട്ടോഷൂട് ചിത്രങ്ങൾക്ക് സാങ്കൽപ്പികമായൊരു ക്രിസ്ത്യൻ വെഡ്ഡിംഗ് നടന്നു, അതിൽ നിന്നുള്ള ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി താരം പങ്കുവയ്ക്കുന്നത്. 

മികച്ച അഭിപ്രായമാണ് കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോകൾക്ക്  ലഭിക്കുന്നത്. വെള്ള സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം ഫോട്ടോഷൂട്ടിനായി എത്തിയത്. അസ്സൽ ഒരു മണവാട്ടിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.  ഇനിയെന്നാണ് വിവാഹം എന്നാണ് എല്ലാവരും ഒരു പോലെ ചോദിക്കുന്നത്. എന്നാൽ ഇതിനൊന്നും നടിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

Actress Ahana krishna christian bridal photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES