കുട്ടൻചേട്ടന്റെ ഫോട്ടോ വല്ലതും ഉണ്ടോ.... എന്ന ചോദ്യവും ഒപ്പം അതിനു മറുപടിയായി വന്ന ഇല്ലാ.... എന്ന മറുപടിയും മലയാളികളി ടെലിവിഷൻ പ്രേമികളെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ഒരു കോമഡി സീൻ ആണ്. ഇത് അവതരിപ്പിച്ച രശ്മി അനിൽ എന്ന കലാകാരിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനും സാധിക്കില്ല. നിറഞ്ഞ ചിരിയോടെ മാത്രമല്ലാതെ താരത്തെ ആരും കണ്ടിട്ടില്ല ഇതുവരെ. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി നില്‍ക്കുന്ന താരം കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ രശ്മി വിമർശിച്ചത് വാർത്തയായിരുന്നു, ഇതിന്റെ പേരിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഇപ്പോൾ താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരു ചാനലിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രോഗ്രാമാണത്. അതിന്റെ സ്വഭാവാം അതാണ്. ആ പരിപാടിയിലെ രണ്ട് കഥാപാത്രങ്ങളാണ് തങ്കുവും സുശീലയും. അവർക്ക് ജീവിതത്തിൽ ഒന്നും ആവാൻ പറ്റിയിട്ടില്ല. അതുകൊണ്ട് സിനിമാക്കാരുടെ ഗോസിപ്പ് പറയുക, മറ്റുള്ളവരുടെ ജീവിതം കണ്ട് അഭിപ്രായം പറയുകയും ചെയ്യുന്നതാണ് അവരുടെ ക്യാരക്ടർ. ഒരിക്കലും അത് രശ്മിയോ എന്റെ കൂടെ അഭിനയിക്കുന്ന താരത്തിന്റെയോ ക്യാരക്ടർ അല്ല. എന്നെ അടുത്ത് അറിയുന്നവർക്ക് എല്ലാം അറിയാം. എനിക്ക് ആരോടും അസൂയ ഒന്നും തോന്നാറില്ല. നമുക്ക് ഉള്ളത് നമുക്ക് കിട്ടും. എന്നാല്ലാതെ മറ്റൊന്നിനോടും ഒരു ആർത്തിയും ഇല്ല.
മറ്റുള്ളവരോട് ഒരു പ്രശ്‌നത്തിനും പോകാത്ത ആളുമാണ് ഞാൻ. അങ്ങനെ ഇരിക്കേ പെട്ടെന്നാണ് അത് ക്യാരക്ടർ ആണെന്ന് പോലും അറിയാതെ ആളുകൾ പ്രശ്‌നമാക്കിയത്. ഭയങ്കരമായിട്ട് ചീത്ത വിളി വന്നിരുന്നു. എന്റെ മോൾ ഒരു ഫോട്ടോ ഇട്ടാൽ അതിന്റെ അടിയിൽ വന്നിട്ട് മോശം കമന്റിടും. നിന്റെ മോൾക്ക് ഇങ്ങനെ നടക്കാലോ, പിന്നെ എന്താടീ നാട്ടിലുള്ളവർ നടന്നാൽ എന്നിങ്ങനെയാണ് ചോദിക്കുന്നത്. അതൊക്കെ മാനസികമായി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്.
കായംകുളം എസ്. എൻ. സെൻട്രൽ സ്കൂളിലെ മലയാളം അധ്യാപികയിൽ നിന്നുമാണ് രശ്മി അഭിനയ ലോകത്തെയ്ക്ക് കടക്കുന്നത്. കെ.പി.എസ്.സി ലളിതയെ പോലെ ആകാൻ ആഗ്രഹിക്കുന്ന രശ്മി 2003 മുതൽ 2006 വരെ കെ.പി.എസ്.സി യിലെ അഭിനേത്രിയായിരുന്നു. തമസ്സ്, മുടിയനായ പുത്രൻ, അശ്വമേധം എന്നി നാടകങ്ങളിലൂടെ നാടകപ്രേമികളുടെ ഇഷ്ടതാരമായി.
കറ്റാനം സി.എം.എസ്സ് ഹൈസ്കൂളിലെയും, കായംകുളം എം.എസ്.എം കോളേജിലെയും പഠനകാലത്ത് നാടകരചന, സംവിധാനം, അഭിനയം, മോണോആക്ട് എന്നിവയിൽ കലോത്സവങ്ങളിൾ നിരവധി സമ്മാനങ്ങൾ രശ്മി നേടി.