മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ വിനായകൻ. വില്ലൻ വേഷങ്ങളിലൂടെ സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം ക്യാരക്ടർ റോളുകളിലും തിളങ്ങി നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ മലയാള സിനിമ മേഖലയിൽ പുതിയ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്കിലൂടെ പരോക്ഷ വിമർശനം ഉന്നയിച്ച നടൻ വിനായകന് നേരെ സൈബർ ആക്രമണം ഉയരുകയാണ്. താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിലും പോസ്റ്റ് പങ്കുവെച്ചുമാണ് ഒരു വിഭാഗം സൈബർ ആക്രമണം അഴിച്ചുവിടുന്നത്. ഇതുസംബന്ധിച്ച സ്‌ക്രീൻഷോട്ട് മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ വിനായകൻ പങ്കുവെച്ചു.
അധിക്ഷേപകരമായ പ്രതികരങ്ങളിൽ ഭൂരിഭാഗം പ്രൊഫൈലുകളും സ്വയം മോഹൻലാൽ ഫാൻസ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ളവരുടേതാണ്. തിയറ്ററുകൾ തുറന്നതിന് പിന്നാലെ തുടരുന്ന തിയറ്റർ- ഒടിടി വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി നടൻ വിനായകൻ രംഗത്തെത്തിയിരുന്നു.
ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലേലും കേരളത്തിൽ സിനിമയുണ്ടാകുമെന്നായിരുന്നു ഫേസ്‌ബുക്കിലെ താരത്തിന്റെ പ്രതികരണം. പോസ്റ്റിനൊപ്പം ക്യാപ്ഷനടക്കം സൂചനകളൊന്നുമില്ലെങ്കിലും മരയ്ക്കാർ വിവാദം കത്തിനിൽക്കെ വിഷയം അതുതന്നെയാണെന്നായിരുന്നു കമന്റ് ബോക്സിന്റെ വാദം.ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയള സിനിമാലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.