കഴിഞ്ഞ ദിവസം നടൻ വിനായകൻ നടത്തിയ പരാമർശം വലിയ രീതിയിലുള്ള വിമര്ശനങ്ങൾക്കാണ് വഴി വയ്ക്കുന്നത്. ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ വിവാദ പരാമർശങ്ങൽ നടത്തിയത്.എന്നാൽ ഇപ്പോൾ താന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. താരം സമൂഹ മാധ്യമങ്ങളിലൂടെ പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് പങ്കുവെച്ചത്. താരത്തിന്റെ സാധാരണ പോസ്റ്റുകള്‍ പോലെ ഒരു തരത്തിലുള്ള ക്യാപ്ഷനും നല്‍കാതെയാണ് വിനായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിനായകന്‍ പങ്കുവെക്കുന്ന ആദ്യ പോസ്റ്റ് കൂടിയാണിത്. പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ‘പുരാണത്തെ കൂട്ടുപിടിച്ച് സ്വന്തം തെറ്റിനെ ന്യായീകരിക്കാക്കാന്‍ ശ്രമിക്കുന്നു’ ‘അഞ്ചു പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് പിന്നാലെ എത്തുന്നത്.
സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.
തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.