വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ഏറെ സജീവമായ താരമാണ് വിനായകൻ. വില്ലൻ വേഷങ്ങൾക്ക് പുറമെ ക്യാരക്ടർ റോളുകളും തന്റെ കൈകളിൽ ഭദ്രമാണ് എന്ന് താരം ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറുന്നത് പതിവുമാണ്. എന്നാൽ ഇപ്പോൾ അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍.
താരത്തിന്റെ പോസ്റ്റ് വിവാദമായതോടെ സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചു. എങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയുടെ പ്രതികരണമായി എത്തിയിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ്. കൂടാതെ വിമര്‍ശനങ്ങളും ട്രോളുകളും തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ഇതിനോടകം തന്നെ ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.
വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലിജോയെ പരോക്ഷമായി ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.