Latest News

'ഞങ്ങളുടെ കൺമണിയെത്തി'; അച്ഛനായ സന്തോഷം പങ്കുവെച്ച് നടൻ വിജിലേഷ്

Malayalilife
'ഞങ്ങളുടെ കൺമണിയെത്തി'; അച്ഛനായ  സന്തോഷം പങ്കുവെച്ച് നടൻ വിജിലേഷ്

ഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷിനെ കണ്ടവരാരും മറക്കില്ല. ചെറിയ ഒരു സീനിലെ വിജിഷേലിന്റെ കോമഡി പോലും അത്രയ്ക്കാണ് മലയാളികളുടെ മനസില്‍ പതിഞ്ഞത്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ ശേഷം നിരവധി അവസരങ്ങളാണ് കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപമുള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിലെ വിജിലേഷിനെ തേടിയെത്തിയത്.  വ്യത്യസ്ത കഥാപാത്രവും കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ് താരം ഇപ്പോള്‍. മഹേഷിന്റെ പ്രതികാരത്തിലെ എന്താല്ലേ എന്ന വിജിലേഷിന്റെ ഡയലോഗ് തീയേറ്ററുകളില്‍ ചിരിയുടെ പൂരമായിരുന്നു ഒരുക്കിയത്. കഴിഞ്ഞ വർഷമായിരുന്നു താരം വിവാഹിതനായത്. എന്നാൽ ഇപ്പോൾ താരം അച്ഛനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. വിജിലേഷ് സ്വാതി ദമ്പതികൾക്ക് ഒരു മകൻ ആണ് ജനിച്ചിരിക്കുന്നതും. 

വിവാഹത്തിന് മുമ്പ് ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു.ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞ് നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്നോ എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.... വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ' എന്നായിരുന്നു അന്ന് ജീവിത പങ്കാളിയെ തേടുന്നുവെന്ന് പറഞ്ഞ് വിജേഷ് സോഷ്യൽമീഡിയയിൽ കുറിച്ചത്. പിന്നീട് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വീട്ടിൽ നിന്നും വിവാഹത്തിന് നിർബന്ധം തുടങ്ങിയെന്നും ഫേസ്ബുക്ക് വഴിയാകുമ്പോൾ ഒരുപാട് പേർ കാണുമല്ലോ അതുവഴി നല്ല ആലോചനകൾ വരുമെന്നാണ് പ്രതീക്ഷയെന്നും വിജിലേഷ് പറഞ്ഞിരുന്നു.

തൻറെ മേഖലയെ മനസിലാക്കുന്ന പെൺകുട്ടിയാകണം. കലാബോധമുള്ള കുട്ടിയാണെങ്കിൽ സന്തോഷമെന്നും അന്ന് വിജിലേഷ് പറഞ്ഞിരുന്നു. സിനിമയും അഭിനയവുമായി തിരക്കായതുകൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാൻ സമയം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. 

Read more topics: # Actor vijilesh,# became a father
Actor vijilesh became a father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES