മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിജയ രാഘവൻ. നിരവധി സിനിമകളിലൂടെ നടനായും , സഹനടനായും വില്ലൻ കഥാപാത്രങ്ങളിലൂടെ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അഭിനയ ജീവിതത്തില്‍ ഏറ്റവും വെറുപ്പ് തോന്നിയ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍.
പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലന്‍സില്‍ ചെയ്ത കഥാപാത്രം സിഐ ഗുണ്ടാ സ്റ്റീഫന്‍ അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണെന്നും കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും സ്റ്റോപ് വയലന്‍ഡിലെ സിഐ ഗുണ്ടാ സ്റ്റീഫന്‍ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നുവെന്നും ആണ് വിജയ രാഘവന്‍ പറഞ്ഞു.
സ്ത്രീവിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ അയ്യേ എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എന്റെ അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല. അദ്ദേഹം വ്യക്തമാക്കി.