Latest News

നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാം ;  ദുൽഖറിനെയും മകളെയും വീട്ടിലേക്ക് ക്ഷണിച്ച്  നടൻ ഉണ്ണിമുകുന്ദൻ 

Malayalilife
നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാം ;  ദുൽഖറിനെയും മകളെയും വീട്ടിലേക്ക് ക്ഷണിച്ച്  നടൻ ഉണ്ണിമുകുന്ദൻ 

ലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ ഇപ്പോൾ പ്രിയ താരം ദുൽഖറിനെയും മകൾ മറിയത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം.

എന്നാൽ ഇപ്പോൾ ദുൽഖറിനെയും മകൾ മറിയത്തെയും വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം.. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ തുറന്ന്  പറയുന്നത്.  തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

 ഉണ്ണി മറുപടി ഇതിന് ദുൽഖർ കമന്റ് ചെയ്തപ്പോഴാണ് നൽകിയിരിക്കുന്നത്. മനോഹരമായ വീടാണെന്നായിരുന്നു ദുൽഖർ നൽകിയിരുന്ന കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാമെന്ന് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിലൂടെ  മറുപടി നൽകിയത്.ദുൽഖറിന്റെതായി റിലീസിന്  കുറുപ് ആണ്  ഒരുങ്ങുന്ന ചിത്രം. നടന്റെതായി സല്യൂട്ട്, ഹേയ് സിനാമിക എന്നിവയാണ്  ഒരുങ്ങുന്നത്.

Actor unnimukundan invite dulqar and her daughter into home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES