മലയാളത്തിലെ യുവ തലമുറ നെഞ്ചിലേറ്റിയ താരമാണ് ടോവിനോ തോമസ്. താരത്തിന്റെ പിറന്നാൾ ആയ ഇന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലും മറ്റും വന്നത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നുവെങ്കിലും കൂതറ എബിസിഡി എന്നീ സിനിമകളിലാണ് ശ്രേദ്ധേയമായി തുടങ്ങിയത്. എബിസിഡി എന്ന സിനിമയിലെ പ്രധിനായകന്റെ വേഷം ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെ അഭിനയമികവ് കണ്ടിട്ടാണ് പൃഥ്വിരാജ്, എന്നും നിന്റെ മൊയിദീൻ എന്ന ആർ എസ വിമലിന്റെ ചിത്രത്തിലേക്ക് ടോവിനോയെ ശുപാർശ ചെയ്തത്. അവിടുന്നാണ് ടോവിനോ എന്ന നടന്റെ മാറ്റങ്ങളും വളർച്ചയും ഉണ്ടായതു. ആദ്യ സിനിമയിൽ നിന്ന് ഇന്ന് വളർന്നു നിൽക്കുന്ന ടോവിനോ എന്ന നടനെ കാണുമ്പോൾ തന്നെ ആ മാറ്റം നമ്മുക് വ്യക്തമാണ്. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയില്‍ നേരിട്ട അവഗണനകളെ കുറിച്ച് തുറന്ന്മേ പറഞ്ഞിരിക്കുകയാണ്.
മേക്കപ്പ് തുടച്ചു മാറ്റാനായി വൈറ്റ് വൈപ്‌സ് പോലും തനിക്ക് നല്‍കിയിരുന്നില്ല ചെറിയ വേഷങ്ങള്‍ ചെയ്ത് നടക്കുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോഴാണ് താന്‍ ഒരു നടനാണ് എന്ന തോന്നല്‍ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോള്‍ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം താന്‍ ഒരു നടനാണ് എന്ന തോന്നല്‍ എന്നും വരാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്‌സ് ചോദിച്ചു. അന്ന് താന്‍ വലിയ നടന്‍ ഒന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അയാള്‍ക്ക് താന്‍ വെറ്റ് വൈപ്പ്‌സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്.
അയാള്‍ തന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് താന്‍ അപ്പന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനില്‍ പോയത്. എന്നിട്ട് അയാള്‍ കാണുന്ന തരത്തില്‍ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി എന്നാണ് ടൊവിനോ ഒരു അഭിമുഖത്തില്‍ പറയുന്നത്.