യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ താരസംഘടന അമ്മയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ് തുറന്ന് പറയുന്നത്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയുമായുള്ള അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. സംവിധായകന്‍ ആഷിക് അബുവും ടൊവിനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.
‘താരസംഘടന അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും. ഞാന്‍ എന്റെ അഭിപ്രായം പറയും. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എനിക്കറിയാത്ത വശങ്ങളുണ്ടാവും. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അവിടെ പറയാം.
അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം,’ ടൊവിനോ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹരജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ നല്‍കും.