Latest News

ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസം; രണ്ട് ലക്ഷം രൂപ സഹായമായി നൽകി നടൻ ടൊവിനോ തോമസ്

Malayalilife
ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസം; രണ്ട് ലക്ഷം രൂപ സഹായമായി നൽകി നടൻ  ടൊവിനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ ആണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസത്തിലേക്ക് സഹായവുമായി എത്തിയിരിക്കുകയാണ്  നടന്‍ ടൊവിനോ തോമസും. താരം ഫെഫ്ക്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് രണ്ട് ലക്ഷം രൂപയാണ്  നല്‍കിയത്. നേരത്തെ സഹായം നടന്‍ പൃഥ്വിരാജും  എത്തിച്ചിരുന്നു.  പൃഥ്വി സംഭാവനയായി  നല്‍കിയത് മൂന്ന് ലക്ഷം രൂപയാണ്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതി കൂടിയാണ് ഇത്. 

പൃഥ്വി സഹായം എത്തിച്ച ഫെഫ്ക തന്നെയാണ്  വിവരം അറിയിച്ചത്. സിനിമാ മേഖലയിലെ തൊഴിലാളികളെയും കൊവിഡ് കാലം  വലിയ ദുരിതത്തിലാണ് എത്തിച്ചത്. സിനിമയിലെ സാധാരണക്കാരായ തൊഴിലാളികള്‍ സിനിമയില്ലാതെ ആയതോടെ സാമ്പത്തികമായി ഏറെ ദുരിതത്തിലാണ് .  ഫെഫ്ക കൊവിഡ് സാന്ത്വന പരിപാടി ഇത്തരം തൊഴിലാളികള്‍ക്കായിട്ടാണ് രൂപീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധന സഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണവും നടത്തുന്നുണ്ട്. 

 കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കൊവിഡ് സാന്ത്വന പദ്ധതിയിലൂടെ നടപ്പാക്കപ്പെടുന്നത്.  ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനാ മെയിലിലേക്കാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. ഫെഫ്ക സമാനമായ രീതിയില്‍  കഴിഞ്ഞ തവണയും സഹായങ്ങള്‍ എത്തിച്ചിരുന്നു.

Actor tovino thomas give 2 lakhs for fefka covid relief

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES