നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ നായർ സാഹിബ് സിനിമയുടെ ചിത്രീകരണ സമയത്തെ രസകരമായ ഒരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.
ഇന്ത്യ ഗേറ്റിന് മുന്നിൽ വെച്ചായിരുന്നു ഷൂട്ടിങ്ങ് നടക്കുന്നത്. തെലുങ്ക് വേർഷനും കന്നട വേർഷനും ഒന്നിച്ചാണ് ഷൂട്ട് ചെയ്യുന്നത്. രാത്രി മുഴുവൻ കാണാതെ പഠിച്ചിട്ടും ഷൂട്ടിങ്ങ് സമയത്ത് രണ്ട് ഭാഷകളും തമ്മിൽ മാറിപോകും. തെലുങ്കിൽ പറയേണ്ട ഡയലോഗ് കന്നടയിൽ പറയും. കന്നടയിൽ പറയേണ്ട ഡയലോഗ് തെലുങ്കിൽ പറയും അങ്ങനെ മാറിയും തിരിച്ചും പറഞ്ഞ് അഞ്ച് ആറ് ടേക്ക് എടുത്ത് കഴിഞ്ഞു.
ഇപ്പോഴത്തെ പോലെ അന്ന് ഡിജിറ്റൽ അല്ല. ഫിലിമാണ് അന്ന് ഉപയോഗിക്കുന്നത്. ഒരോ തവണയും ഫിലിം കട്ട് ചെയ്ത് അവസാനം ജോഷിക്ക് ദേഷ്യം വന്നെന്നും അപ്പോൾ അദ്ദേഹം ദേഷ്യത്തിൽ പറഞ്ഞു നീ മലയാളത്തിൽ പറ എന്നിട്ട് നമ്മുക്ക് ഡബ് ചെയ്യാമെന്ന്. അത് കേട്ടപ്പോൾ തന്നെ തനിക്ക് ദേഷ്യവും സങ്കടവും വന്നു.
താൻ ഉടൻ തന്നെ കേരളത്തിലേയ്ക്കുള്ള ഫ്ലെെറ്റിൽ നാട്ടിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അവസാനം ജോഷി കേരളത്തിൽ നിന്ന് ആളെ വിളിപ്പിച്ച് തന്നോട് സംസാരിച്ചു അതോടെ വീണ്ടും അഭിനയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു