നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരികെ എത്തിയ ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്.
എന്നാൽ ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി ഈ ചോദ്യത്തിന് മറുപടി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്. താങ്കളുടെ സൃഷ്ടിയില്‍ നല്ല നടന്‍ ആരാണെന്നായിരുന്നു ചോദ്യം. നല്ല നടന്മാര്‍ ഒരുപാട് പേരുണ്ടെന്നും എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന്‍ എന്നായിരുന്നു താരത്തിന്റെ മറുപടി.
ഈ മറുപടി മറ്റ് നടന്മാരെ അസ്വസ്ഥരാക്കില്ലേ എന്നായി അവതാരകന്റെ അടുത്ത ചോദ്യം. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍ എത്രപേരുണ്ടാവും. സുരേഷ് ഗോപി മറുപടി പറഞ്ഞു. സ്വയം എങ്ങനെ സുരേഷ് ഗോപി എന്ന നടനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാം. ഒരുപക്ഷേ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനില്‍ എത്താന്‍ പ്രാപ്തമല്ല എന്നും എനിക്ക് നന്നായിട്ടറിയാം. ഇക്കാര്യത്തില്‍ താന്‍ ആരോടും അസൂയപ്പെടുന്നില്ല.- സുരേഷ് ഗോപി പറഞ്ഞു.