Latest News

നടൻ സുരേഷ് ഗോപിക്ക് കോവിഡ്; കുറിപ്പ് പങ്കുവച്ച് താരം

Malayalilife
നടൻ സുരേഷ് ഗോപിക്ക് കോവിഡ്; കുറിപ്പ് പങ്കുവച്ച് താരം

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ കാര്യം ഫെയ്‌സ്‌ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും താരം പറഞ്ഞു. 

"ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും ഞാന്‍ കോവിഡ് പോസിറ്റീവായിരിക്കുന്നു. ഞാന്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. നേരിയ പനിയല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ അവസരത്തില്‍, കര്‍ശനമായി സാമൂഹിക അകലം പാലിക്കാനും ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ജാഗ്രത കൈകൊള്ളുകയും ചെയ്യുക," സുരേഷ് ഗോപി കുറിച്ചു.

 നടന്‍ മമ്മൂട്ടിക്കും കഴിഞ്ഞ ദിവസം  കോവിഡ് പോസിറ്റീവ് ആയിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് താരവും.  നിരവധിയേറെ പേരാണ്  കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമാവുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിതരായി കൊണ്ടിരിക്കുന്നത്. സിനിമ രംഗത്തു നിന്നും ശോഭന, ഖുശ്ബു, കീര്‍ത്തി സുരേഷ് എന്നിവരും അടുത്തിടെ കോവിഡ് പോസിറ്റീവ് ആയിരുന്നു.

Read more topics: # Actor suresh gopi,# covid positive
Actor suresh gopi covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES