Latest News

ടൊവിനോയ്ക്ക് ചെക്ക് വച്ച് സുരാജ് വെഞ്ഞാറമൂട്; നിങ്ങൾക്കും മിന്നലേറ്റോ എന്ന് ചോദിച്ച് ആരാധകർ

Malayalilife
 ടൊവിനോയ്ക്ക് ചെക്ക് വച്ച് സുരാജ് വെഞ്ഞാറമൂട്; നിങ്ങൾക്കും മിന്നലേറ്റോ എന്ന് ചോദിച്ച്  ആരാധകർ

ലയാള സിനിമയിൽ ഇപ്പോൾ എങ്ങും സംസാരവിഷയമായി മാറിയിരിക്കുന്നത് മിന്നൽ മുരളി എന്ന ചിത്രമാണ്.  ബേസിൽ ജോസഫ്- ടൊവിനോ തോമസ് ടീമിന്റെ ദേശീ സൂപ്പർ ഹീറോ ചിത്രം ചർച്ചകളിൽ ഇടം പിടിക്കുന്നതിനൊപ്പം തന്നെ നെറ്റ്ഫ്ളിക്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഇപ്പോൾ. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ പങ്കുവച്ചു കൊണ്ട് ടോവിനോ എത്തിയത്. എന്നാൽ ഇപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട് ടോവിനോയെ ചലഞ്ച് ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 

നടൻ സുരാജ് ഇൻസ്റ്റഗ്രാമിൽ നിലത്തു നിന്നും ഉയർന്നു പൊങ്ങി വായുവിൽ നിൽക്കുന്ന ഒരു ചിത്രമാണ്  ഷെയർ ചെയ്തത്. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞ് ടൊവിനോയും ടാഗ് ചെയ്തിട്ടുണ്ട്.  ടൊവിനോ ചിത്രത്തിന് വൻ പൊളി എന്നാണ്  കമന്റ് നൽകിയിരിക്കുന്നത്. ‘നിങ്ങൾക്കും മിന്നലടിച്ചോ ചേട്ടാ?’, ‘ഒരൗൺസ് ദശമൂലം അടിച്ചാൽ മിന്നൽ ദാമു’, എൻ്റെ സിവനെ, രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്തോ, മിന്നൽ മുരളി രണ്ടിൽ അപ്പോൾ നിങ്ങളാണല്ലേ വില്ലൻ? എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ സിനിമയുടെ മുന്നേറ്റത്തിന്റെ ആരവം ഇനിയും കെട്ടടങ്ങിയിട്ടില്ല.  മിന്നല്‍ മുരളി ഇതിനോടകം തന്നെ നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ ഡിസംബര്‍ 20 മുതല്‍ 26 വരെ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ 60 ലക്ഷം മണിക്കൂറുകളോളമാണ്  സ്ട്രീം ചെയ്തിരിക്കുന്നത്.

Actor suraj venjaramoodu challange tovino thomas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES