മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ല എന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടു വേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ശ്രീനിവാസന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നു. പാര്‍പ്പിടം ശരിയാക്കിയോ?
ഇതൊക്കെ ശരിയാക്കിയിട്ട് പോലെ അതിവേഗത്തില്‍ ഓടാന്‍. 126000 കോടിയാണ് ഇതിന്റെ ചെലവ്. അതില്‍ 25000 കോടിയുടെ അഴിമതിയുണ്ട് എന്നാണ് പറയുന്നത്.
ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രെയിന്‍. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയില്‍ വരാത്തതു കൊണ്ട് ആളുകള്‍ ചത്തു പോകില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.