മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ, ഇപ്പോളിതാ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ട്രെയിൻ യാത്ര നടത്തിയ അനുഭവം പങ്കുവെച്ച് ശ്രീനിവാസൻ,
എല്ലാ പാർട്ടിക്കാരുമായും സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രവർത്തകരാണ് എന്നുപറഞ്ഞ് അവരെ മാറ്റിനിർത്തേണ്ട കാര്യമുണ്ടോ? ഒരിക്കൽ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അപ്പോൾ ഒരാൾ വന്നു ചോദിച്ചു, നിങ്ങൾ ഫ്രീയാണോ? എന്ന് ഞാൻ പറഞ്ഞു അതെ, എന്താണ് കാര്യം? ഒരാൾക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട്. ആർക്കാ? ഞാൻ ചോദിച്ചു.
പിണറായി വിജയന്. അദ്ദേഹം ഇങ്ങോട്ട് വരും. ഞാൻ പറഞ്ഞു. വേണ്ട. അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാൽ മതി, ഞാൻ അങ്ങോട്ട് പോകാം. അന്ന് എന്നോട് അദ്ദേഹം സംസാരിച്ചത് കൂടുതലും എന്റെ അച്ഛനെ കുറിച്ചായിരുന്നു. അച്ഛൻ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു എന്നെ കളരി പഠിപ്പിക്കാനൊന്നും അച്ഛൻ ശ്രമിച്ചിട്ടില്ല. പിന്നെ സ്‌കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം കളരിക്ലാസുണ്ട്. അത് പഠനത്തിന്റെ ഭാഗമാണ്. കളരിപഠനം കൊണ്ട് എനിക്ക് ഒരിക്കൽ ഉപകാരമുണ്ടായിട്ടുണ്ട്.