Latest News

മരുന്ന് കഴിക്കാത്ത കൊണ്ടുണ്ടായ പ്രശ്നം; പ്രതിയെ കണ്ടെത്തിയത് സിസിടിവി ദൃശ്യം വഴി; നഗ്നത പ്രദര്‍ശനത്തില്‍ തനിക്ക് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് രവി

Malayalilife
മരുന്ന് കഴിക്കാത്ത കൊണ്ടുണ്ടായ പ്രശ്നം;  പ്രതിയെ കണ്ടെത്തിയത് സിസിടിവി ദൃശ്യം വഴി; നഗ്നത പ്രദര്‍ശനത്തില്‍ തനിക്ക് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് രവി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ശ്രീജിത്ത് രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്ന് സൂചന ആണ് ഇപ്പോൾ പുറത്ത് വരുന്നത്.  ശ്രീജിത്ത് പൊലീസിനോട് തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് പറഞ്ഞതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് ജൂലായ് നാലിന് വൈകിട്ട് 3.30ഓടെ കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. കുട്ടികള്‍  മാതാപിതാക്കളെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. പ്രതിയെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്  തിരിച്ചറിഞ്ഞത്. നേരത്തെയും  ശ്രീജിത്ത് രവി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന്അ റസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം.

കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി  നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തെന്നായിരുന്നായിരുന്നു പരാതി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

2106 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ വൈകിയാണ് നടൻ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നും കേസിൽ തെളിവുകൾ മറച്ചുവച്ച് പഴുതുകൾ ഏറെയുള്ള എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലിൽ അടച്ചില്ല. ഇത് ശ്രീജിത്ത് രവിക്ക് വീണ്ടും തെറ്റു ചെയ്യാൻ പ്രേരണയായി.

Actor sreejith ravi words about case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES