Latest News

ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു;ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതൽ മനോഹരമായും അർഥപൂർണവുമാക്കി: സിജു വിത്സൺ

Malayalilife
 ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു;ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതൽ മനോഹരമായും അർഥപൂർണവുമാക്കി: സിജു വിത്സൺ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സിജു വിത്സൺ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ  മകളുടെ ജന്മദിനത്തിൽ താരം പങ്കുവച്ച  മനോഹരമായ ഫോട്ടോയും കുറിപ്പും ആണ് ശ്രദ്ധ നേടുന്നത്.

 കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതൽ മനോഹരമായും അർഥപൂർണവുമാക്കി. നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വർഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നു, അതിന്റെ ഓരോ നിമിഷവും ഞങ്ങൾ ഇഷ്ടപ്പെട്ടു. നീ ഈ ലോകത്തിലേക്ക് വന്നതുമുതൽ, ഞങ്ങൾക്ക് അനന്തമായ സന്തോഷത്തിന്റെ നിമിഷങ്ങളും ഏറ്റവും മധുരമുള്ള ഓർമ്മകളും നൽകി. നിന്റെ വളർച്ചതന്നെ ഞങ്ങൾക്ക് മനോഹരമായ ഒരു കാഴ്ചയാണ്. പ്രിയപ്പെട്ട രാജകുമാരി ഞങ്ങൾ എന്നും നിന്നെ സ്‌നേഹിക്കുന്നു. നിനക്ക് വേണ്ടി ഞങ്ങൾ എന്നുമുണ്ടാകും എന്നുമാണ് സിജു വിൽസൺ കുറിച്ചത്.

മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘പ്രേമ’ത്തിലൂടെസിജു ശ്രദ്ധ നേടിയപ്പോൾ പിന്നാലെ  ‘ഹാപ്പി വെഡിംഗി’ൽ നായകനായി മാറുകയും ചെയ്തു. താരം ഇതിനോടകം തന്നെ നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്.

Actor siju wilson words about daughter birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES