Latest News

ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി; എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി: സിദ്ധാർത്ഥ്

Malayalilife
ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി; എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി: സിദ്ധാർത്ഥ്

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ സിദ്ധാർത്ഥ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഇന്ദ്രന്‍സ് നായകനായ എത്തിയ ഹോം സിനിമയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ കണ്ടതിന് ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നതായി സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കും താരം പ്രശംസ അറിയിക്കുന്നുണ്ട്.

”എനിക്ക് ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി.”

”ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാ ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കും വലിയ ആദരം. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അര്‍ഹിക്കുന്നു” എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.


 

Actor siddharth words about indrans performance in home movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES