തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ സിദ്ധാർഥ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതാരിക താരത്തിന് സാധിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ താരം ഒരു പിന്നണി ഗായകൻ കൂടിയാണ്. എന്നാൽ ഇപ്പോൾ അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്ന് സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കും. അപ്പോള്‍ ഈ രാജ്യം ശരിക്കും വാക്സിനേറ്റ് ആകും. ആ കാലം വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. അധികാരത്തില്‍ വന്നാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അറിയിച്ചിരുന്നു. ഈ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്ത്ഥിന്്റെ പരാമര്‍ശം.
മുന്‍പ് പലതവണ സിദ്ധാര്‍ത്ഥ് ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. രാജ്യം ആദരിക്കുന്ന മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ അവഹേളിച്ച് സിദ്ധാര്‍ത്ഥ് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്‍്റെ പ്രായത്തേയും സ്ഥാനത്തേയും അവഹേളിക്കുന്ന രീതിയിലയിരുന്നു സിദ്ധാര്ത്ഥിന്്റെ പരാമര്‍ശം.