Latest News

ഈ കാല് വച്ച് ഞാന്‍ ആരെയെങ്കിലും തല്ലുമെന്ന് തോന്നുന്നുണ്ടോ; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

Malayalilife
ഈ കാല് വച്ച് ഞാന്‍ ആരെയെങ്കിലും തല്ലുമെന്ന് തോന്നുന്നുണ്ടോ; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷവുമായി ബന്ധപെട്ട വിഷയത്തിലാണ് താരം പ്രതികരിച്ചത്.

 കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പട സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് ഷൈന്‍ പ്രതികരിച്ചത്.

 തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു. ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നാണ് ഷൈന്‍ പ്രതികരിച്ചത് സിനിമാചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ ഇപ്പോള്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

Actor shine tom chacko words about thallu mala conflict

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES