Latest News

സൈക്കിളില്‍ അധ്യാപികയുടെ വീട്ടില്‍ പോകുമായിരുന്നു; പിന്നീട് ടീച്ചര്‍ സുഖമായി ഇരിക്കാന്‍ വേണ്ടി കരിയര്‍ പോലും ഉപേക്ഷിച്ചു: സൽമാൻ ഖാൻ

Malayalilife
സൈക്കിളില്‍ അധ്യാപികയുടെ വീട്ടില്‍ പോകുമായിരുന്നു; പിന്നീട് ടീച്ചര്‍ സുഖമായി ഇരിക്കാന്‍ വേണ്ടി കരിയര്‍ പോലും ഉപേക്ഷിച്ചു: സൽമാൻ ഖാൻ

ബോളിവുഡ് പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സൽമാൻ ഖാൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് ആദ്യമായി ക്രഷ് തോന്നിയത് അധ്യാപികയോട് ആണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലിവില്‍ ബോളിവുഡിലെ ക്രോണിക ബാച്ചിലര്‍ ആണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ പേരിനൊപ്പം നിരവധി താരസുന്ദരിമാരുടെയും മോഡലുകളുടെയും പേരുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ തന്റെ ക്രഷിനെ കുറിച്ച്‌ പറഞ്ഞത്. സൈക്കിളില്‍ അധ്യാപികയുടെ വീട്ടില്‍ പോകുമായിരുന്നു. പിന്നീട് ടീച്ചര്‍ സുഖമായി ഇരിക്കാന്‍ വേണ്ടി കരിയര്‍ പോലും ഉപേക്ഷിച്ചു എന്നാണ് സല്‍മാന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.അധ്യാപക ദിനത്തോട് അനുബന്ധിച്ചാണ് നടന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 

അതേസമയം, നടന്റെ ഏറ്റവും പുതിയ ചിത്രം സാജിദ് നാദിയാദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രം കഭി ഈദ് കഭി ദീവാലിയാണ്  .  സല്‍മാന്റെതായി എത്താന്‍ ഒരുങ്ങുന്ന മറ്റ് പുതിയ യഷ് രാജ് ഫിലിംസിന്റെ ടൈഗര്‍ 3, ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദര്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍. ഷാരൂഖ് ഖാന്‍ ചിത്രമായ പത്താനിലും നടന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Actor salmaan khan words about teacher crush

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES