Latest News

അന്ന് കേരളത്തില്‍ വന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല; ഇന്ന് എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്: പ്രഭാസ്

Malayalilife
അന്ന് കേരളത്തില്‍ വന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല; ഇന്ന് എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്: പ്രഭാസ്

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ്  പ്രഭാസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ആഗോളതലത്തില്‍ എസ്.എസ് രാജമൗലിയുടെ ബാഹുബലി ചിത്രത്തിലൂടെ  ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് മുമ്പ് തെലുങ്കിലെ അറിയപ്പെടുന്ന താരമായിരുന്നെങ്കിലും ചിത്രത്തിന് ശേഷം പ്രഭാസ് ലോകശ്രദ്ധ നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വകാര്യത നഷ്ടമായെന്ന് പറയുകയാണ് പ്രഭാസ്.

''ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോഴും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഷൂട്ടും നടന്നു. അന്ന് അവര്‍ക്കെന്നെ അറിയില്ലായിരുന്നു.ഇന്ന് എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് തന്നെ മുമ്പത്തേതിലും ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അതില്‍ എനിക്ക് പ്രശ്‌നമില്ല. നമുക്ക് എല്ലാം ഒരുമിച്ചു കിട്ടില്ലല്ലോ. ബാഹുബലിയും വേണം സ്വകാര്യതയും വേണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ കഴിയില്ലല്ലോ” എന്നാണ് പ്രഭാസ് ക്ലബ്ബ് എഫ്എമ്മിനോട് പ്രതികരിച്ചത്.

അതേസമയം,  പ്രഭാസ് കേരളത്തില്‍ ഏറ്റവും പുതിയ ചിത്രം രാധേശ്യാമിന്റെ പ്രമോഷനായാണ് എത്തിയത്. മാര്‍ച്ച് 11 തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് വേഷമിടുന്നത്. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.

Read more topics: # Actor prabhas ,# words about privacy
Actor prabhas words about privacy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES