തെന്നിന്ത്യൻ പ്രേമികളുടെ പ്രിയ താരമാണ് പ്രഭാസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. എന്നാൽ ഇപ്പോൾ നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രശംസിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുവരും മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ സിനിമാരംഗത്ത് നിന്നത് പോലെ തനിക്ക് കഴിയുമോ എന്നറിയില്ലെന്നും അദ്ദേഹം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
‘ ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് വീണ്ടും പൊരുതുക.അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്കുണ്ടാവുമോ എന്നറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്.
എങ്കിലും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും. മലയാളത്തിലേയും തെലുങ്കിലേയും സിനിമകള്‍ തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് മലയാളം സിനിമ കൂടുതല്‍ റിയലസ്റ്റിക് ആണെന്നായിരുന്നു പ്രഭാസിന്റെ മറുപടി.