Latest News

സീരിയലില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ അവരെ കൊളളില്ല; ഓവര്‍ ആക്ടിങ്, അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞ് സിനിമയില്‍ ചാന്‍സ് നല്‍കില്ല' ; എത്ര തലമുറ കഴിഞ്ഞാലും എന്നിലുള്ള അഭിനേത്രിയുടെ എന്തെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു; ബാലനിലെ വേഷം ചെയ്ത ശേഷം ബീന ആന്റണി പങ്ക് വച്ചത്

Malayalilife
 സീരിയലില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ അവരെ കൊളളില്ല; ഓവര്‍ ആക്ടിങ്, അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞ് സിനിമയില്‍ ചാന്‍സ് നല്‍കില്ല' ; എത്ര തലമുറ കഴിഞ്ഞാലും എന്നിലുള്ള അഭിനേത്രിയുടെ എന്തെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു; ബാലനിലെ വേഷം ചെയ്ത ശേഷം ബീന ആന്റണി പങ്ക് വച്ചത്

മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ സിനിമയാണ് ബാലന്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടി ബീന ആന്റണി ഈ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരിക്കുകയാണ്. ഷംനാത്ത എന്ന 'ബാലനി'ലെ ബീനയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ വേഷം ലഭിച്ച സന്തോഷം ബീന പങ്ക് വച്ചതിങ്ങനെയാണ്.

'മിനി സ്‌ക്രീനിലുള്ളവര്‍ക്ക് പൊതുവേ ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല. എനിക്ക് ആദ്യമായിട്ടാണ് കിട്ടിയത്. പൊതുവേ പറയുന്നത്, സീരിയലില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ അവരെ കൊള്ളില്ല, ഭയങ്കര ഓവര്‍ ആക്ടിങ് ആണ്. അവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞ് എപ്പോഴും തഴയപ്പെടുന്നത് ആണ്. ഗണപതി എന്തോ അങ്ങനെയൊരു റിസ്‌ക് എടുത്തു. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷമായി. പണ്ട് ഏകദേശം 30 ഓളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. യോദ്ധ പോലെയുള്ള ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് അത്ര നല്ല അഭിനയമൊന്നും അറിയില്ല.

അന്ന് പിന്നെ ചെറു പ്രായം കൂടിയായിരുന്നല്ലോ. ഇപ്പോഴൊക്കെ പിന്നെ സീരിയലില്‍ ഇത്രയും ചെയ്തതിന്റെ ഒരു അനുഭവത്തിന്റെ പുറത്ത് ഇവര്‍ പറയുന്നതുപോലെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യാനുള്ള ഒരു കോണ്‍ഫിഡന്‍സൊക്കെയുണ്ട്. പണ്ട് അത്രയ്‌ക്കൊന്നും അറിയില്ലല്ലോ. എത്ര സീരിയലിറങ്ങി, എത്ര അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എനിക്ക് മൂന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ബീന ആന്റണി എന്ന് പറഞ്ഞ് അവിടെ രേഖപ്പെടുത്താന്‍ ഒന്നും ഒരു കഥാപാത്രം പോലുമുണ്ടാകില്ല. അപ്പോള്‍ എത്ര തലമുറ കഴിഞ്ഞാലും എന്നിലുള്ള അഭിനേത്രിയുടെ എന്തെങ്കിലും കുറച്ച് എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് ഭയങ്കര ആ?ഗ്രഹമായിരുന്നു. അതിന് ദൈവം സഹായിച്ചുവെന്ന് മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ', ബീന ആന്റണിയുടെ വാക്കുകള്‍.


 

beena antony about new film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES