വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള തങ്ങളുടെ മക്കളായ ഉയിരിന്റെയും ഉലകിന്റെയും ചിത്രമാണ് വിഘ്‌നേഷ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഉയിരിനോടും ഉലകിനോടും ചിരിച്ചുകൊണ്ട് വിശേഷങ്ങള്‍ തിരക്കുന്ന മമ്മൂക്കയെയാണ് ചിത്രത്തില്‍ കാണാനാവുക. ലൈറ്റ് ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക ചിത്രത്തിലുള്ളത്. ആരാധകരടക്കം നിരവധി ആളുകളാണ് ചിത്രത്തില്‍ രസകരമായ കമന്റുകള്‍ പങ്കുവയ്ക്കുന്നത്.
അതേസമയം, നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച 'ഭാസ്‌കര്‍ ദ റാസ്‌കല്‍', 'രാപ്പകല്‍', 'തസ്‌കരവീരന്‍' തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'പേട്രിയറ്റി'ലും ഇരുവരും അഭിനയിച്ചിരുന്നു.