വിമാനത്താവളത്തില്‍ പ്രഭാസിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍; രക്ഷകനായെത്തിയത് രാജമൗലി; വീഡിയോ വൈറല്‍

Malayalilife
വിമാനത്താവളത്തില്‍ പ്രഭാസിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍; രക്ഷകനായെത്തിയത്  രാജമൗലി; വീഡിയോ വൈറല്‍

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് പ്രഭാസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്.  എന്നാൽ ഇപ്പോൾ 
ബാഹുബലി താരം പ്രഭാസിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകന്‍ രാജമൗലി പ്രഭാസിനെ രക്ഷിക്കാനെത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ പങ്കുവെക്കുന്നത്.

 ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ആകെ അന്തംവിട്ടു നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു.

അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്  പ്രഭാസിനെ കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി.  തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കാണാന്‍ സിനിമാ ടിക്കറ്റ് വില്‍പന ഏറ്റെടുത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രഭാസുമെത്തിയതാണ്. അപ്പോഴാണ് ഈ സംഭവവികാസങ്ങള്‍.

Read more topics: # Actor prabhas,# video goes viral
Actor prabhas video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES