Latest News

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് പ്രഭാസ്; പോസ്റ്റുകള്‍ ഇടുന്നതിന് മുമ്പ് തന്നെ പ്രഭാസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ആറര ലക്ഷത്തിലധികം ഫോളോവേഴ്സ്‌

Malayalilife
 ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് പ്രഭാസ്; പോസ്റ്റുകള്‍ ഇടുന്നതിന് മുമ്പ് തന്നെ പ്രഭാസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ആറര ലക്ഷത്തിലധികം ഫോളോവേഴ്സ്‌

ബാഹുബലി താരം പ്രഭാസ് ഇനി ഇൻസ്റ്റഗ്രാമിലും സജീവമാകും. ഇതിന്റെ ഭാഗമായി താരം ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചു. പേജ് ആരംഭിച്ച് പോസ്റ്റുകൾ ഇടുന്നതിന് മുമ്പ് തന്നെ പേജിന് 6,78,000 ഫോളാവേഴ്സ് ആയിട്ടുണ്ട് ( https://www.instagram.com/actorprabhas/). ഇപ്പോൾ തൃഭാഷാ ചിത്രം സാഹോയുടെ ഷൂട്ടിങ് ലൊക്കേഷനിലുള്ള പ്രഭാസ് താമസിയാതെ തന്നെ പേജിൽ പോസ്റ്റ് ചെയ്ത് തുടങ്ങുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

പൊതുവേ വളരെ ഒതുങ്ങി കഴിയാൻ ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യർത്ഥന മാനിച്ചാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഫേസ്‌ബുക്കിൽ ഇപ്പോൾ തന്നെ താരത്തിന് ധാരാളം ആരാധകവൃന്ദമുണ്ട്.യുവി ക്രിയേഷൻസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയാണ് പ്രഭാസിന്റെ അടുത്ത് വരാനിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 15-ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക.

മലയാളത്തിലെ ലാൽ പ്രമുഖ വേഷത്തിലെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും വേഷമിടുന്നുണ്ട്. റൺ രാജാ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.

Read more topics: # Actor prabhas,# on Instagram
Actor prabhas on Instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക